സീറോയിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും…

ഷാരൂഖ് ഖാന്‍ കുള്ളന്‍ വേഷത്തിലെത്തുന്ന സീറോ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഡിസംബര്‍ 21ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ചില ദൃശ്യങ്ങള്‍ ആദ്യത്തെ ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഒരു വേദിയിലെത്തിപ്പെടുന്ന ‘ബവ്വ സിങ്ങ്’ എന്ന ഷാരൂഖ് ഖാന്റെ കഥാപാത്രം അവിടെ നിന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ യാദൃശ്ചികമായി കണ്ടു മുട്ടുന്ന രംഗങ്ങളാണ് ഗാനത്തില്‍.

അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ്, അബയ് ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഈയിടെ അന്തരിച്ച നടി ശ്രീദേവി; ഷാരൂഖ് ഖാന്‍, ആലിയ ബട്ട്, കരിഷ്മ കപൂര്‍ എന്നിവര്‍ക്കൊപ്പമെത്തുന്നുണ്ട്. ശ്രീദേവിയുടെ അവസാനത്തെ സിനിമാ രംഗം കൂടിയാണിത്.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാരൂഖ് ഖാന്റെ ഭാര്യ ഖൗരി ഖാന്‍, കരുണ ബദ് വാല്‍, പ്രശാന്ത് ഷാ, ശശികാന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ്. 200 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

error: Content is protected !!