വിശ്വാസത്തിലെ ആദ്യ ഗാനം പുറത്ത്….

മാരിയിലെയും പേട്ടയിലെയും ഗാനങ്ങള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി കടന്ന് പോയതിന് പിന്നാലെയാണ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ വിശ്വാസത്തിലെ ആദ്യ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ  പുറത്തിറങ്ങിയ ഗാനം 4 മില്ല്യണ്‍ പേര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ട് കഴിഞ്ഞു. അടിച്ച് തൂക്ക് എന്ന പേരില്‍ പുറത്തിറങ്ങിയിത്, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ്. ഗാനത്തിന്റെ അവസാന രംഗത്തില്‍ അജിത് ചിത്രത്തിലെ തന്റെ പുതിയ ലുക്കിലെത്തുന്നതും ആരാധകര്‍ക്ക് ആവേശമായി.

അജിത് കുമാര്‍, നയന്‍ താര, ജഗപതി ബാബു, വിവേക്, തമ്പി രാമയ്യ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഡോ ഇമ്മനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോ. ഇമ്മനും, ആദിത്യ ഗാദവി, നാരായണന്‍ എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. ഗാനത്തിന്റെ പശ്ചാത്തലസംഗീതത്തിനായും പ്രഗല്‍ഭരെത്തന്നെയാണ് ഡോ. ഇമ്മന്‍ അണിനിരത്തിയിരിക്കുന്നത്. പെര്‍കുഷന്‍ വാദ്യങ്ങളില്‍ കവിരാജും ഗിറ്റാറില്‍ കെബ ജറിമിയുമെത്തിയപ്പോള്‍ തല ആരാധകര്‍ക്ക് പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ നല്ലൊരു ഗാനമാണ് കൈകളിലെത്തിയത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം…

error: Content is protected !!