വിശാല്‍ ഇനി അനിഷയ്ക്ക് സ്വന്തം

തന്റെ വിവാഹ വാര്‍ത്ത സ്ഥീരീകരിച്ച് തമിഴ് സിനിമ താരം വിശാല്‍. തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ട്വിറ്ററില്‍ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാല്‍ വിവാഹക്കാര്യം പുറത്തുവിട്ടത്.

വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്‍ജ്ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പദ്മജയുടെയും മകളാണ് അനിഷ.