‘മാമനിതനാ’യി വിജയ് സേതുപതി ആലപ്പുഴയില്‍

നടന്‍ വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയിലെത്തി. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്റെ ചിത്രീകരണത്തിനായാണ് ആലപ്പുഴയിലെത്തിയത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് മാമനിതനില്‍ സേതുപതി എത്തുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ തൊഴിലാളി സമൂഹം നേരിടുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 5 നാള്‍ കൂടി സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിലുണ്ടാവും.

ഗായത്രിയാണ് നായിക. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാരണസിയില്‍ പൂര്‍ത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിന് ശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം.

error: Content is protected !!