ദളപതി 63 യില്‍ നയന്‍താര നായിക

തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അറ്റ്‌ലി വീണ്ടും വിജയുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുന്നു. ദളപതി 63 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കുമെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷമാണ് നയന്‍സ് വിജയിന്റെ നായികയായി എത്തുന്നത്. നേരത്തേ പ്രഭുദേവ സംവിധാനം ചെയ്ത വില്ലില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കുന്നതിനാണ് ആലോചന. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

error: Content is protected !!