തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാണി വിശ്വനാഥും

തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളികളുടെ സ്വന്തം വാണി വിശ്വനാഥും. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ സിനിമകള്‍ നല്‍കിയ താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് വളരെ അപ്രതീക്ഷിതമായാണ്.

എന്‍ടിആറിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ വാണി വിശ്വനാഥ് മത്സരിക്കുക വൈഎസ്ആര്‍ കോണ്‍ഗ്രസിലെ എംഎല്‍എ ആയ നടി റോജയ്‌ക്കെതിരെ ആയിരിക്കും. ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന റോജയെ എങ്ങനെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ടിആറിന്റെ പഴയ കാല നായിക എന്ന നിലയില്‍ പ്രശസ്തയായ വാണി വിശ്വനാഥിനെ തെലുങ്ക് മക്കള്‍ക്ക് മുന്നില്‍ ടിഡിപി അവതരിപ്പിക്കുന്നത്.

റോജ എംഎല്‍എ ആയ നഗരി മണ്ഡലത്തില്‍ ടിഡിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിക്കുന്നതായാണ് വാണി അറിയിച്ചത്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം വാണിയുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇന്നലെയാണ് വാണി മത്സരിക്കാമെന്ന് ടിഡിപി അണികള്‍ക്ക് വാക്കു നല്‍കിയത്.