‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ടോം ഹോളണ്ട് നായകനായി എത്തിയ സ്‌പൈഡര്‍മാന്‍ ഹോം കമിംഗിന്റെ രണ്ടാം ഭാഗമായ സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

യുഎസ് വെര്‍ഷനും ഇന്റര്‍നാഷണല്‍ വെര്‍ഷനും തമ്മില്‍ വ്യത്യാസമുള്ള ട്രെയിലറുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. സ്‌പൈഡര്‍മാന്റെ വേഷത്തില്‍ ടോം ഹോളണ്ട് തന്നെയാണ് എത്തുന്നത്. നിക്ക് ഫ്യൂരി എന്ന കഥാപാത്രമായി സാമുവേല്‍ ജാക്‌സനും, മിസ്റ്റീരിയോ എന്ന കഥാപാത്രമായി ജേക്ക് ഗൈലന്‍ഹലും അഭിനയിക്കുന്നു.

ആദ്യ ഭാഗം ചെയ്ത ജോണ്‍ വാട്ട്‌സ് ആണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമും സംവിധാനം ചെയ്യുന്നത്. ചിത്രം 2019 ജുലായില്‍ തിയേറ്ററുകളിലെത്തും.

error: Content is protected !!