‘ചോല’യുമായ് സനല്‍ കുമാര്‍ ശശിധരന്‍

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കും. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസും നിര്‍വഹിക്കുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിജു ആന്റണി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.ഒഴിവുദിവസത്തെ കളി’ക്കും ‘എസ് ദുര്‍ഗ’ക്കും ശേഷം സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല.

error: Content is protected !!