രംഗീല ഫെബ്രുവരിയില്‍ ഗോവയില്‍ തുടങ്ങും

ബോളിവുഡ് താരം സണ്ണി ലിയോണ്‍ നായികയായെത്തുന്ന മലയാള ചിത്രം രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ഗോവയില്‍ തുടങ്ങും. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. ഗോവ, ഹംപി തുടങ്ങിയ ലൊക്കേഷനുകളിലാണ് രംഗീലയുടെ പ്രധാന ചിത്രീകരണം.

ധ്രുവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേശ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സനല്‍ എബ്രഹാമാണ് തിരക്കഥ ഒരുക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!