‘പേട്ട’യും ‘വിശ്വാസ’വും ചോര്‍ത്തി തമിള്‍ റോക്കര്‍സ്

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെയും അജിത് നായകനായെത്തിയ വിശ്വാസത്തിന്റെയും വ്യാജപതിപ്പ് പുറത്തു വിട്ട് തമിള്‍ റോക്കേഴ്‌സ്. എച്ച്.ഡി പ്രിന്റാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. പൈറസി സൈറ്റുകള്‍ കണ്ടെത്തി നടപടി എടുക്കണം എന്ന കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കേയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേട്ടയുടെയും വിശ്വാസത്തിന്റെയും പതിപ്പ് പുറത്തിറങ്ങിയത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ട ഒരുക്കിയിരിക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രമായിരുന്നു ഇത്. രജനീകാന്തിനൊപ്പം വിജയ്‌സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അജിത്ത് ചിത്രം വിശ്വാസത്തിന്റെ സംവിധായകന്‍ ശിവയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രം കൂടിയാണ് വിശ്വാസം. നയന്‍താരയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

error: Content is protected !!