സൈക്കോ രാക്ഷസന്‍ ക്രിസ്റ്റഫറിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ എന്ന ചിത്രത്തിലെ സൈക്കോ കില്ലര്‍ കഥപാത്രത്തിന്റെ മേക്കിംഗ് വീഡിയോ വൈറല്‍. തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രം.തമിഴില്‍ ചെറിയ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശരവണന്‍ എന്ന നടനാണ് ക്രിസ്റ്റഫറിനെ ഗംഭീരമാക്കിയത്. ചിത്രത്തിന് വേണ്ടി നിരവധി തവണ ഒഡീഷന്‍ ചെയ്ത ശേഷമാണ് സംവിധായകന്‍ ശരവണനെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തില്‍ വില്ലന്റെ അമ്മയായും അഭിനയിച്ചത് ശരവണന്‍ തന്നെയാണ്.ഇപ്പോള്‍ സൈക്കോ രാക്ഷസന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം നാലരലക്ഷത്തിന് മുകളില്‍ ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്.

error: Content is protected !!