വരിക്കാശ്ശേരി മനയില്‍ പ്രേതമിറങ്ങി, പ്രേതം 2 ട്രെയ്‌ലര്‍ കാണാം…

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്. ഒട്ടേറെ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അതേപേരില്‍ സിനിമയില്‍ പശ്ചാത്തലമാവുന്നുണ്ട്.

വീണ്ടും മെന്റലിസ്റ്റിന്റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ അയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് പ്രേതം 2 നിര്‍മ്മിക്കുന്നത്.

error: Content is protected !!