സിദ്ധാര്‍ത്ഥ് ശിവയ്‌ക്കൊപ്പം പാര്‍വതി

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി പാര്‍വതി. അടുത്ത മാസം ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 101 ചോദ്യങ്ങള്‍, ചതുരം, ഐന, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് എന്നിങ്ങനെ നിരവധി സിനിമകളാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ഉയരെ എന്ന സിനിമയാണ് പാര്‍വതിയുടേതായി വരാനിരിക്കുന്നത്. ടൊവിനോ തോമസ്, പാര്‍വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

error: Content is protected !!