പറക്കും പപ്പനായി ദിലീപ് എത്തുന്നു..

ക്രിസ്തുമസ് ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദിലീപ്. ‘പറക്കും പപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ സംരഭത്തിലുള്ള ആദ്യ ചിത്രം കൂടിയാണ് പറക്കും പപ്പന്‍. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയെന്ന ടാഗ്‌ലൈനോടെയാണ് പറക്കും പപ്പന്‍ പുറത്തിറങ്ങുന്നത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍,രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിതങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. ഈ ചിത്രം ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.

error: Content is protected !!