ഒരു കുപ്രസിദ്ധ പയ്യനിലെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. അജയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. നെടുമുടി വേണു, സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നവംബര്‍ ഒമ്പതിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

error: Content is protected !!