റോക്കെട്രി ദ നമ്പി എഫക്ട്; ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാധവന്‍

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ”റോക്കട്രി: ദി നമ്പി ഇഫക്ട്” എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് നടന്‍ മാധവന്‍.ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒക്‌ടോബര്‍ 31ന് പുറത്തിറങ്ങും.

നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്ചിത്രം . അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിത കഥകളുണ്ടെന്നും, നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു.

ചിത്രത്തില്‍ ഐഎസ്ആര്‍ഒ ചാരക്കേസാണ് പ്രധാന ഫോക്കസ്. വ്യത്യസ്ത ലുക്കുകളില്‍ ചിത്രത്തില്‍ മാധവന്‍ എത്തുന്നുണ്ട്.

error: Content is protected !!