ജിത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്…

ജിത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി’ എന്ന ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ഒരു രസകരമായ റൗഡി കഥയുമായാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി ചിത്രമെത്തുന്നത് എന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, സായ് കുമാര്‍, വിജയ രാഘവന്‍, വിജയ് ബാബു, ജോയ് മാത്യൂ, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്ത്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ ഫെബ്രുവരി 22ന് തിയ്യേറ്ററുകളുലെത്തും. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീതം അരുണ്‍ വിജയ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍, ചിത്ര സംയോജനം അയൂബ് ഖാന്‍, ആക്ഷന്‍ രംഗങ്ങള്‍ മാഫിയ ശശി രാജ ശേഖര്‍, വരികള്‍ ഹരി നാരായണന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..

error: Content is protected !!