നിഗൂഢതകളുമായി മൂത്തോന്‍..ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ ‘മൂത്തോന്‍’ തീയേറ്ററുകളിലെത്തുകയുള്ളു. ടീസറിലുടനീളം ആകാംഷയും ഭീതിയുമെല്ലാം നിറഞ്ഞുനില്‍ക്കുണ്ട്.

അനുരാഗ് കശ്യപാണ് ചിത്രത്തിലെ ഹിന്ദി ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനും ഗീതുവിന്റെ ഭര്‍ത്താവ് കൂടിയായ രാജീവ് രവിയാണ് മൂത്തോന്റേയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി വന്‍ താരനിര അടങ്ങുന്നതാണ് ചിത്രം. കരണ്‍ ജോഹര്‍, തമിഴ് സിനിമാ താരം സൂര്യ, പൃഥ്വിരാജ്‌, അനുരാഗ് കശ്യപ്, നിവിന്‍ പോളി, ഗീതു മോഹന്‍ ദാസ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

error: Content is protected !!