പ്രിയദര്‍ശന് ജന്മദിന ആശംസകളുമായി സുഹൃത്ത് മോഹന്‍ലാല്‍…

മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു കൂട്ടകെട്ടാണ് മോഹന്‍ലാലിന്റേതും പ്രിയദര്‍ശന്റേയും. പ്രിയദര്‍ശന്‍ ഇന്ന് 62ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് തന്റെ ഉറ്റ സുഹൃത്തും സഹപ്പ്രവര്‍ത്തകനുമായ മോഹന്‍ ലാല്‍. തന്റെ ട്വിറ്റര്‍ പേജിലൂടെ മോഹന്‍ ലാല്‍ പങ്കുവെച്ച ആശംസക്കൊപ്പം തങ്ങളുടെ ഒരു പഴയ ഓര്‍മ്മ ചിത്രവും മോഹന്‍ ലാല്‍ പങ്കുവെച്ചു. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഒരു ചിത്രമാണ് മോഹന്‍ ലാല്‍ പങ്കുവെച്ചു. ചിത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ മാനം തെളിഞ്ഞേ നിന്നാല്‍ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ഒരു ഫോട്ടോയാണ് ലാല്‍ പങ്കുവെച്ചത്.

ഇപ്പോള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലാണ് ഇരുവരും. ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ ട്വിറ്ററിലെ തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ സെറ്റില്‍ വെച്ച് പ്രിയദര്‍ശന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴ് നടന്‍ പ്രഭുവും മോഹന്‍ലാലിനമൊപ്പം പ്രിയദര്‍ശന്‍ കേക്ക് മുറിക്കുന്ന രംഗങ്ങളാണ് തങ്ങളൂടെ പേജിലൂടെ അണിയറപ്പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ജന്മദിനത്തില്‍ നിരവധി പേര്‍ പ്രിയദര്‍ശന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായെത്തി.

മോഹന്‍ ലാല്‍ പങ്കുവെച്ച ചിത്രം..

error: Content is protected !!