‘പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്‍കാന്‍ ഞാന്‍ ദൈവമല്ല..” മിഖായേല്‍ രണ്ടാം ട്രെയ്‌ലര്‍ പുറത്ത്…

‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിനുശേഷം പുതുവര്‍ഷത്തില്‍ നിവിന്‍ പോളി നായക വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് ‘മിഖായേല്‍’. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ആദ്യ ടീസറിന്റെ ചൂടാറും മുമ്പ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറുമായെത്തിയിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍. നിവിന്‍ തന്നെയാണ് ട്രെയ്‌ലര്‍ തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറാണ് ഇപ്പോള്‍ യൂട്യൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ വ്യത്യസ്ഥ വില്ലന്‍ വേഷവും ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളും കൂടുതല്‍ രംഗങ്ങളും പുതിയ ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു നല്ല ആക്ഷന്‍ മാസ്സ് ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പറയുന്നത്. ഗുഡ് വില്‍ എന്റര്‍റ്റെയ്ന്‍മെന്റ്‌സാണ് ട്രെയ്‌ലര്‍ തങ്ങളുടെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആന്റൊ ജോസഫാണ് നിര്‍മ്മിക്കുന്നത്. ജനുവരി 18 ന് ചിത്രം തിയ്യേറ്ററുകളിലെത്തും..

ട്രെയ്‌ലര്‍ കാണാം..

error: Content is protected !!