മന്‍മോഹന്‍ സിംഗിന് പിന്നാലെ മോദിയുടെ ജീവിതവും സിനിമയാവുന്നു..

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാവുന്നു. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘മേരി കോം’ ഒരുക്കിയ ഒമംഗ് കുമാറാണ്. ‘പിഎം നരേന്ദ്ര മോദി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏഴാം തീയ്യതി പുറത്തുവരും. ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊക്കെ ചിത്രീകരണമുണ്ടാവും.

error: Content is protected !!