മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്കു സിനിമകളിലൂടെ പ്രശസ്തനായ കൃഷും കങ്കണയും ചേര്‍ന്നാണ്.

ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ജനുവരി 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

error: Content is protected !!