‘മണികര്‍ണ്ണിക’യുടെ പുതിയ പ്രോമൊ വീഡിയോ കാണാം..

ഏറെ വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും പ്രേക്ഷകരില്‍ വളരെയധികം ആകാംക്ഷ ജനിപ്പിച്ച് പുറത്തിറങ്ങാനിരിക്കുകയാണ് കങ്കണ റനൗത്ത് ഇന്ത്യന്‍ ഝാന്‍സി റാണിയുടെ വേഷത്തിലെത്തുന്ന മണികര്‍ണിക എന്ന ചിത്രം. മണികര്‍ണിക, ദി ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂര്‍ണരൂപം. വളരെ ചടുലമായ ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രാധാകൃഷ്ണ ജഗര്‍ലാമുടിയും കങ്കണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസും മഡാരി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കമല്‍ ജെയ്ന്‍, നിഷാന്ത് പിട്ടി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം നാളെ തിയ്യേറ്ററുകളിലെത്തും…

പ്രോമൊ വീഡിയോ കാണാം..

error: Content is protected !!