‘അബ്രഹാമിന്റെ സന്തതികളില്‍ വംശീയത’-വിമര്‍ശനവുമായ് അരുന്ധതി റോയ് രംഗത്ത്

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം അബ്രഹാമിന്റെ സന്തതികളെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗത്തിന് എതിരെയാണ് അരുന്ധതി റോയ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ഇത് ചൂണ്ടിക്കാണിച്ചത്.

‘പുരോഗമനപരമായ സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ ഞാന്‍ അടുത്തിടെ കണ്ടു. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമ. ചിത്രത്തില്‍ ക്രൂരന്‍മാരും വിഡ്ഡികളുമായ വില്ലന്‍മാര്‍ ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരാണ്. കേരളത്തില്‍ ആഫ്രിക്കന്‍ ആള്‍ക്കാര്‍ ഇല്ല. എന്നിട്ടും വംശീയത കാണിക്കാന്‍ വേണ്ടി മാത്രം അവരെ ഇറക്കുമതി ചെയ്യുകയാണ്. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

സമൂഹം ഇങ്ങനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങനെത്തന്നെയാണ്. ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെയും പരിഹസിക്കുന്നു’ അരുന്ധതി റോയ് പറഞ്ഞു.

error: Content is protected !!