‘മഹാവീര്‍ കര്‍ണ്ണ’ 3 ഭാഷകളില്‍..

വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം
‘മഹാവീര്‍ കര്‍ണ്ണ’ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹാവീര്‍ കര്‍ണ്ണ’.

ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡില്‍ നിന്നുമുള്ള നിരവധി താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും. ഗെയിം ഓഫ് ത്രോണ്‍ സീരീസ് സാങ്കേതിക വിദഗ്ധര്‍ ചിത്രവുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദി യുനൈറ്റഡ് ഫിലിം കിംഗ്ഡം ആണ് 300 കോടി ബഡ്ജറ്റ് പ്രതിക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2020ല്‍ റിലീസ് ചെയ്യും.

error: Content is protected !!