ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു

മുംബൈ:  ബോളിവുഡിലും മഹാഭാരതം സിനിമയാകാന്‍ ഒരുങ്ങുന്നു. 1000 കോടി ബഡ്ജറ്റില്‍ മഹാഭാരതമൊരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് അറിയുന്നത്.

മുകേഷ് അംബാനിയുടെ നിര്‍മ്മാണത്തിലാകും ചിത്രം നിര്‍മ്മിക്കുക. ചിത്രത്തില്‍ ശ്രീ കൃഷ്ണനായി വേഷമിടുന്നത് നടന്‍ ആമിര്‍ ഖാന്‍ ആണ്. ഏഴ് ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇപ്പോള്‍ റിലീസായ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം തന്നെ മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണ് ആമിര്‍ എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണാണ് എത്തുന്നത്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തില്‍ പ്രഭാസ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

error: Content is protected !!