മധുരരാജ വിഷു റിലീസായെത്തും

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം മധുരരാജ വിഷു റിലീസ് ആയി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയുടെതാണ് തിരക്കഥ.പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. അനുശ്രീയും ഷംന കാസിമുമാണ് നായികമാരായി എത്തുന്നത്. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നു.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുരുകന്‍ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം.

error: Content is protected !!