ആര് ആരാണെന്ന് പറയാമൊ… നമ്പി നാരായണനൊപ്പം വേഷപ്പകര്‍ച്ചയില്‍ മാധവന്‍…

ഐ.എസ്.ആര്‍.ഒ മുന്‍ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥയുമായാണ് ഏറെക്കാലത്തിന് ശേഷം തമിഴ് സൂപ്പര്‍ താരം മാധവന്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ റോക്കട്രി ദ നമ്പി എഫക്ട് എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റ് വാര്‍ത്തകളും ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം തന്നെ നോക്കിക്കണ്ടത്. എന്നാലിപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ചിത്രത്തിലെ വേഷപ്പകര്‍ച്ചയും പങ്കുവെച്ചിട്ടുണ്ട്. നമ്പി നാരായണനുമായി വളരെ അധികം സാമ്യം തോന്നിക്കുന്ന വേഷത്തില്‍ അദ്ദേഹം തൊട്ടടുത്ത് ഇരുന്നപ്പോള്‍ ഇരുവരെയും തമ്മില്‍ വളരെ നേരിയ വ്യത്യാസങ്ങള്‍ മാത്രമാണ് ഇരുവരെയും വേര്‍തിരിക്കുന്നത്. നമ്പി നാരായണന്റെ അതേ താടിയും ശരീര ആകൃതിയും മാധവന്‍ ചിത്രത്തിനായി പാകപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ ആനന്ദ് മേനോന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെങ്കിലും മാധവന്‍ തന്നെ സംവിധായക വേഷമണിഞ്ഞാണ് ചിത്രത്തിന്റെ ഭാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. റോക്കട്രി ഇപ്പോള്‍ ചിത്രീകരണ വേളയിലാണ്..