കുഞ്ചാക്കോ ബോബന്റെ നായികയായി നിത്യാ മേനോന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു. ‘ചെന്നൈയില്‍ ഒരു നാള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ഷഹീദ് ഖാദറാണ്. ഷഹീദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യാ മേനോന്. കൊല്‍ക്കത്തയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങളും ചിത്രീകരിക്കുന്നത്. 2012ല്‍ റിലീസ് ചെയ്ത പോപ്പിന്‍സായിരുന്നു കുഞ്ചാക്കോ ബോബനും നിത്യാ മേനോനും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

error: Content is protected !!