കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 യിലെ ആദ്യ ഗാനം കാണാം..

മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അമ്മപ്പൂവിന്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗീതിയ വര്‍മനാണ്. ഗോഡ്വിന്‍ വിക്ടറിന്റെ വരികള്‍ക്ക് സണ്ണി വിശ്വനാഥ് ആണ് ഈണം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റിജേഷ് ഭാസ്‌കറാണ്. ചാര്‍മിള, ആര്‍ കെ സുരേഷ്, വിനോദ് കിഷന്‍, സുയോഗ് രാജ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, ഷിനോജ് വര്‍ഗീസ്, കിരണ്‍ രാജ്, നേഹ സക്‌സേന, അക്ഷിതാ ശ്രീധര്‍ ശാസ്ത്രി, അശ്വനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഗാനം കാണാം..

error: Content is protected !!