‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ; ടീസര്‍ നാളെ 5 മണിക്ക് പുറത്തുവിടും

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തുവിടും.

മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുണ്‍ഗോപിയാണ്. സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം നല്‍കുന്നത് ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. 2019 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

error: Content is protected !!