ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രം ‘അന്ധാദൂന്‍’, ലിസ്റ്റ് പുറത്ത് വിട്ടത് ഐഎംഡിബി..

ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രമായി ആയുഷ്മാന്‍ ഖുരാന നായകവേഷത്തിലെത്തുന്ന ‘അന്ധാദൂന്‍’എന്ന ചിത്രം തിരഞ്ഞെടുത്തു. ലോക ചലച്ചിത്രരംഗത്തെ പ്രമുഖ വെബ്‌സൈറ്റായ ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലിലാണ് ചിത്രം ഒന്നാമതെത്തിയത്. 2018ലെ മികച്ച പത്ത് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇന്ന് ഐഎംഡിബി പ്രഖ്യാപിച്ചത്. പ്രേക്ഷകരാണ് ചിത്രങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുന്നത്. പത്തില്‍ എത്ര മാര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയെന്നാണ് വിലയിരുത്തിയത്.

സഞ്ജു, റാസി, സ്ത്രീ, രംഗസ്ഥലം, പാഡ്മാന്‍, ബദായി ഹോ, മഹാനടി, 96, രാത്സഷന്‍ എന്നിവയാണ് ലിസ്‌ററിലെ മറ്റു ചിത്രങ്ങള്‍. മലയാള ചിത്രങ്ങള്‍ ഒന്നു പോലും ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. ആയുഷ്മാന്‍ തന്നെയാണ് ബദായി ഹോ എന്ന ചിത്രത്തിലും നായകവേഷത്തിലെത്തുന്നത്.

ഐഎംഡിബി പുറത്തുവിട്ട വീഡിയോ കാണാം…

 

error: Content is protected !!