ഗാഗുല്‍ത്തായിലെ കോഴിപ്പോരിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ ടൊവിനോ തോമസാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. രണ്ട് കോഴികള്‍ പോരിലേര്‍പ്പെടുന്നതാണ് ഫസ്റ്റ്‌ലുക്കില്‍ ഉള്ളത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ് ലൈനും നല്‍കിയിരിക്കുന്നു.

പോളി വില്‍സണ്‍, ഇന്ദ്രന്‍സ്, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജെ.പിക് മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വി.ജി ജയകുമാറാണ്. ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദനന്‍ തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം രാകേഷ് നാരായണനാണ്. സംഗീത സംവിധാനം ബിജിബാല്‍.

error: Content is protected !!