ഉപ്പക്കൊപ്പം അരങ്ങിലേക്ക് ഫഹദ് വീണ്ടുമെത്തുന്നു…

മലയാളികളുടെ പ്രിയങ്കരനായ യുവതാരം ഫഹദ് ഇനി ഒരുങ്ങുന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകനും തന്റെ  അച്ഛനുമായ ഫാസില്‍ ഒരുക്കുന്ന ചിത്രത്തില്‍. ഏറെ നാള്‍ നാളുകളുടെ അഭ്യൂഹങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം തന്റെ അച്ഛന്‍  നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനാണ് നിര്‍വഹിക്കുന്നത്.

2002ല്‍ പുറത്തിറങ്ങിയ കൈയെത്തും ദൂരത്ത് എന്ന തന്റെ ആദ്യ ചിത്രവുമായുള്ള നീണ്ട ഇടവേളക്ക് ശേഷമാണ് ഫഹദ് വാപ്പച്ചിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തികരിച്ചു വരുന്നതായ് ഫാസില്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്. നിലവില്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും പ്രഥ്വിരാജിന്റെ സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

error: Content is protected !!