ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിന്റെ’ പുതിയ ട്രെയ്‌ലര്‍..

അവഞ്ചേഴ്‌സ് ആനിമേഷന്‍ നിരയിലെ അവസാന ചിത്രമായ എന്‍ഡ് ഗെയ്മിന്റെ പുതിയ ട്രെയ്‌ലര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. അവഞ്ചേഴ്‌സ് സീരീസ് അവസാന ഭാഗത്തോട് അടുക്കുന്നതോടെ ചിത്രത്തിന്റെ എല്ലാ പുതിയ വിവരങ്ങളും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് വരവേല്‍ക്കുന്നത്. എന്‍ഡ് ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ആരാധകരെ മുള്‍മുനയിലാണ് നിര്‍ത്തിയിരിക്കുന്നത്. ആദ്യ ട്രെയ്‌ലറില്‍ തകര്‍ന്നടിഞ്ഞ അവഞ്ചേഴ്‌സ് താരങ്ങളെയാണ് കണ്ടതെങ്കില്‍ പുതിയ ട്രെയ്‌ലറില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ശക്തിയാര്‍ജിച്ച് തിരിച്ചെത്തുന്ന സംഘത്തെയാണ് കാണിച്ചിരിക്കുന്നത്. താനോസ് എന്ന ചിത്രത്തിന്റെ വില്ലന് കൃത്യമായ മറുപടി നല്‍കാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ വളരെ പ്രധാനമായ ഒരു റോള്‍ ആന്റ് മാനും നിര്‍വഹിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലര്‍ തരുന്ന മറ്റൊരു സൂചന.. ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളിലെത്തും..

മാര്‍വെല്‍ പുറത്ത് വിട്ട ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം..

error: Content is protected !!