പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘അതിരന്‍’..ട്രെയിലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍-സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജീ പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് അതിരന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഊട്ടിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

error: Content is protected !!