മിശിഹായ്ക്ക് ആരാധനയര്‍പ്പിച്ച് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് കളത്തിലേക്ക്..

മറ്റാരെയെുമല്ല., ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയ താരമായ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തന്നെ ആരാധനയര്‍പ്പിച്ചാണ് കാളിദാസ് ജയറാമും സംഘവും ഇത്തവണ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ആട് 2വിന് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തിലെ ‘മെസ്സി ട്രിബ്യൂട്ട്’ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘ട്രിബ്യൂട്ട് ടു കിംഗ് ലിയോ’ എന്ന ടൈറ്റില്‍ കൊണ്ടാരംഭിക്കുന്ന വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയായിരുന്നു.

കേരളത്തിലെ ഗ്രാമങ്ങളിലാണ് പണ്ടു മുതലേ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളുണ്ടായിട്ടുള്ളത്. അത്തരമൊരു ഫുട്‌ബോള്‍ പ്രേമിയായ കാളിദാസിന്റെയും സംഘത്തിന്റെയും കഥയാണ് ചിത്രം രസകരമായി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കടുത്ത അര്‍ജന്റീന ആരാധകനായി കാളിദാസെത്തുന്നത്. ‘അന്നേക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയ്ക്കും വാമോസ് അര്‍ജന്റീന’ എന്ന വാചകവും വീഡിയോയ്ക്കിടയില്‍ കാളിദാസിന്റെ സ്വരത്തില്‍ കേള്‍ക്കാം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന ഐശ്വര്യ ലക്ഷ്മിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാളിദാസും, ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ചിത്രം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തുകയാണ്.

വീഡിയോ കാണാം…

error: Content is protected !!