‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ആയിരിക്കും റിലീസ് ചെയ്യുക.

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ടൊവിനോയെ തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാനഡയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് സൂചന.

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് തന്നെ നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്തേമാരി പുറത്തിറങ്ങിയത്. ആ സിനിമയ്ക്കും നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു.

അലെന്‍സ് മീഡിയ, കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യങ്ങള്‍ ഒരുക്കുന്നത് മധു അമ്പാട്ടും സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും ആണ്. ബിജിപാല്‍ ആണ് സംഗീതം.

error: Content is protected !!