അജിത്ത് ചിത്രത്തില്‍ വിദ്യാ ബാലനും

സൂപ്പര്‍താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ വിദ്യാ ബാലന്‍ അതിഥി വേഷത്തിലെത്തുന്നു. അമിതാഭ് ബച്ചനും തപ്‌സി പന്നുവും അഭിനയിച്ച ‘പിങ്ക്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം വിദ്യ ബാലന്‍ അഭിനയിക്കുന്നത്. വിദ്യാബാലന്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു എന്ന് മുന്‍പ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിതീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ വിദ്യാബാലന്‍ തന്നെയാണ് വാര്‍ത്ത സ്ഥിതീകരിച്ചിരിക്കുന്നത്.

‘പിങ്കിന്റെ തമിഴ് റീമേക്കില്‍ ഞാനും സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുന്നുണ്ട്. ഒരു ചെറിയ വേഷമാണ്. ബോണിജി (ബോണികപൂര്‍) നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടാണ് ഞാനിത് സ്വീകരിച്ചത്. അദ്ദേഹമാണ് എനിക്കീ വേഷം ഓഫര്‍ ചെയ്തത്. ഒരു അതിഥിവേഷമുണ്ട്, ചെയ്യാവോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് പൊതുവേ റീമേക്കുകള്‍ ചെയ്യാന്‍ ഇഷ്ടമല്ല.

പക്ഷേ ഇത് ഞാന്‍ താങ്കള്‍ക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു. ഇത് ബോണിജിയ്ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്, അദ്ദേഹത്തോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്,’ വിദ്യ പറയുന്നു. കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

error: Content is protected !!