ബിഗ് ബിയും ഐശ്വര്യയും വീണ്ടും ഒരുമിച്ച് ബിഗ്‌സ്‌ക്രീനില്‍; സംവിധാനം മണിരത്‌നം

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബിഗ് ബിയും ഐശ്വര്യ റായിയും വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം മണിരത്‌നം ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് വീണ്ടും എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍.

ഏഴ് വര്‍ഷത്തോളമായി മണിരത്‌നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. 2008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മണിരത്‌നം ചിത്രത്തിന്റെ കരാറില്‍ ഐശ്വര്യ ഒപ്പ് വെച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം 2012 മുതല്‍ നീണ്ടുപോയ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഐശ്വര്യയെയും അമിതാഭ് ബച്ചനെയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചുകാണാനുള്ള ആകാംഷയിലാണ് ആരാധകര്‍.

error: Content is protected !!