96 ലെ ജാനു മലയാളത്തിലേക്ക്..

96 ല്‍ തൃഷയുടെ കുട്ടിക്കാലമഭിനയിച്ച ഗൗരി  ജി കിഷന്‍ മലയാളത്തിലേക്ക്. സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ ചിത്രം ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യമറിയിച്ചത്.

എസ്.തുഷാറാണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മ്മിക്കുന്നത്. നവീന്‍ ടി മണിലാലാണ് കഥ ഒരുക്കിയത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. തൊടുപുഴ, പെരുമ്പാവൂര്‍, എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

 

error: Content is protected !!