21ാം നൂറ്റാണ്ടില്‍ സര്‍ഫറായി പ്രണവ്..ചിത്രത്തില്‍ വമ്പന്‍ ഫൈറ്റ് രംഗങ്ങളും….

അരുണ്‍ ഗോപി രാമലീലക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിഒന്നാം നൂറ്റാണ്ട്. പ്രണവ് മോഹന്‍ലാല്‍ ആദിക്ക് ശേഷം അഭിനയിക്കുന്ന ചിത്രം ഒരു റൊമാന്റിക് എന്റെര്‍റ്റൈനെര്‍ ആണ്. സംഗതി പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ തീം എങ്കിലും വമ്പന്‍ ഫൈറ്റ് രംഗങ്ങളാല്‍ നിറഞ്ഞ ഒന്നായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ ഒരു സര്‍ഫറുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പുതുമുഖമാണ് നായിക. കടലിലെ തിരമാലക്ക് ഇടയിലൂടെ തെന്നി നീങ്ങുന്ന വിനോദ മാര്‍ഗമാണ് സര്‍ഫിങ്. പുറം നാടുകളില്‍ ഏറെ പ്രചാരത്തിലുള്ള സര്‍ഫിങ് കേന്ദ്രികൃതമായ ആദ്യ മലയാള ചിത്രമാകും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് ചിത്രത്തിലേക്കായി ബാലിയില്‍ നീണ്ട നാളത്തെ സര്‍ഫിങ് ട്രെയിനിങ് എടുത്തിരുന്നു.

എന്നാല്‍ തിരമാലകളിലേ ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ ഒരു വമ്പന്‍ ട്രെയിന്‍ ഫൈറ്റ് സീനും ഉണ്ടെന്നു ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നു. പീറ്റര്‍ ഹെയ്ന്‍ ഇതിനു വേണ്ടി കൊറിയോഗ്രാഫ് ചെയുന്ന ചിത്രം പീറ്റര്‍ ഹെയ്ന്‍ ഫാന്‍സ് എന്നൊരു പേജ് പുറത്തു വിട്ടിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ അവസാന വാക്കായ പീറ്റര്‍ ഹെയ്നും ആദ്യ ചിത്രത്തില്‍ തന്നെ വിസ്മയിപ്പിച്ച പ്രണവും ഒന്നിക്കുമ്പോള്‍ പ്രേക്ഷകന് ഒരു കിടിലന്‍ ആക്ഷന്‍ ട്രീറ്റ് പ്രതീക്ഷിക്കാം..

ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ കാണാം….

error: Content is protected !!