”ചിട്ടി ഈസ് ബാക്ക്”, 2.0 ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ വഴിത്തിരിവാകാന്‍ രജനി കാന്ത് ചിത്രം 2.0. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഇതുവരെയുള്ള മുതല്‍ മുടക്ക് 500 കോടിയാണ്. ഹിന്ദിയിലും തമിഴിലുമാണ് റിലീസ്. എസ് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

പ്രശസ്ത ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്. ഇത് കൂടാതെ ഐശ്വര്യ റായ്, ഏമി ജാക്‌സണ്‍, സുധാന്‍ഷു പാന്‍ഢെയ്, റിയാസ് ഖാന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായ് എത്തുന്നു. 2011 ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2.0. നവംബര്‍ 29ന് ചിത്രം തിയേറ്ററകളില്‍ എത്തും.

ട്രെയ്‌ലര്‍ കാണാം..

error: Content is protected !!