‘യാത്ര’ ഡിസംബര്‍ 21 ന് വേള്‍ഡ് വൈഡ് റിലീസ്

മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം 2018 ഡിസംബര്‍ 21നു വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. ലോകമെമ്പാടും അന്നേ ദിവസം 1500ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതായിരിക്കും.തെലുങ്ക് മൂവി ആണെന്ന നിലക്ക് പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കും. 5 കോടിയിലധികം രൂപയുടെ പ്രൊമോഷന്‍ വര്‍ക്ക് ആണ് ചിത്രത്തിനായി തുടങ്ങുന്നത്.

70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

error: Content is protected !!