ഇന്ത്യയിലെ ആദ്യ ഷാര്‍പ്പ് ഷൂട്ടേഴ്സിന്റെ കഥയുമായി ‘വുമണിയ’…

പ്രശസ്ത എഴുത്തുകാരന്‍ തുഷാര്‍ ഹിരന്ദാനി
നിര്‍മ്മാതാവ് അനുരാഗ് കശ്യപിനൊപ്പം തന്റെ വ്യത്യസ്ഥ കഥയുമായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന കഥയാണ് ‘വുമണിയ’. ‘റിവോള്‍വര്‍ ഡാഡീസ്’ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ പ്രായമേറിയ ഷാര്‍പ്പ് ഷൂട്ടേഴ്‌സായ ചാന്ദ്രോ, പ്രകാശി എന്നീ സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് തുഷാര്‍ തന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. നടി തപ്‌സി പന്നുവും ഭൂമി പെട്‌നേകാറുമാണ് ചാന്ദ്രോയും പ്രകാശിയുമായി ചിത്രത്തിലെത്തുന്നത്.

ബഡ്ജറ്റിന്റെ കുറവ് മൂലം ചിത്രം ഒതുങ്ങിപ്പോയെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ചിത്രത്തിലെ പ്രധാന താരങ്ങളും സംവിധായകനും രംഗത്തെത്തിയതോടെ ചിത്രത്തിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ്. തപ്‌സിയും ഭൂമിയും ചാന്ദ്രോയുടെയും പ്രകാശിയുടെയും ഒപ്പമുള്ള തങ്ങളുടെ ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രകാശ് ജാ, വിനീത് സിങ്ങ്, ഷാദ് റണ്‍ധാവ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അടുത്ത ആഴ്ച്ച ഉത്തര്‍ പ്രദേശില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2019 അവസാനത്തോടെ ചിത്രം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറപ്പ്രവര്‍ത്തകരുടെ തീരുമാനം.

ഉത്തര്‍ പ്രദേശിലെ ജോഹ്‌റി ഗ്രാമത്തില്‍ നിന്നും വരുന്ന ചാന്ദ്രോയും പ്രകാശിയും പ്രശസ്തരാവുന്നത് തങ്ങളുടെ വീഡിയോ മാധ്യമങ്ങളില്‍ വൈറലായതോടെയാണ്. ഇരുവരും രാജ്യാന്തര തലത്തിലെ മത്സരങ്ങളിലും നോര്‍ത്ത് സോണിലുമായി ഷൂട്ടിങ്ങില്‍ നിരവധി സമ്മാനങ്ങള്‍ നേടിയവരാണ്. പ്രകാശിക്ക് ഇതിന് മുന്‍പ് സ്ത്രീ ശക്തി പുരസ്‌കാരം, വുമണ്‍ അച്ചീവേഴ്‌സ് ഇന്‍ ഇന്‍ഡ്യ ട്രോഫി, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് മിനിസ്ട്രിയുടെ ഐക്കണ്‍ ലേഡി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തപ്‌സി ട്വിറ്ററിവൂടെ പങ്കുവെച്ച ചിത്രം…