മെഗാ മാസ് ആക്ഷന്‍ ടീസറുമായി ‘വി വി ആര്‍’…

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം വി വി ആറിലെ
കിടിലന്‍ പോസ്റ്ററുമായെത്തിയ രാം ചരണ്‍ ആരാധകര്‍ക്ക് അടുത്ത വിരുന്നമായെത്തിയിരിക്കുകയാണ്.
‘വിനയ വിധേയ രാമ’ യുടെ (‘വി വി ആര്‍’)  ഒഫീഷ്യല്‍
ടീസര്‍ പുറത്ത് വിടുകയായിരുന്നു അദ്ദേഹം. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്.

ഡി വി വി എന്റര്‍റ്റെയ്ന്‍മെന്റിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോയ്പതി ശ്രീണുവാണ്.
കിയാറ അദ്വാനി നായികയായും ബോളിവുഡ് താരമായ വിവേക് ഒബറോയ് വില്ലനായും നായകനായ് രാം ചരണും ഒന്നിക്കുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നത് ഉറപ്പാണ്‌. 2019 പുതുവത്സരത്തോടടുത്ത് ചിത്രം തിയേറ്ററുകളില്‍ എത്തും. ട്രെയ്‌ലര്‍ കാണാം…

 

error: Content is protected !!