വിശാല്‍ ചിത്രം അയോഗ്യയില്‍ സണ്ണിലിയോണും

വിശാല്‍ നായകനാകുന്ന പുതിയ ചിത്രം അയോഗ്യയില്‍ സണ്ണിലിയോണും. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ബി. മധു നിര്‍മിച്ച് വെങ്കിട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിനായാണ് സണ്ണി എത്തുന്നത്. ജനുവരി 26 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന അയോഗ്യയിലെ ഒരു പ്രധാന ഘടകമായിരിക്കും താരത്തിന്റെ നൃത്തം.

2014 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രം വടകുറിയിലും സണ്ണി ലിയോണ്‍ ഇത്തരത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിച്ചിരുന്നു. രാശി ഖന്നയാണ് അയോഗ്യയില്‍ നായികാവേഷത്തിലെത്തുന്നത്. കെ.എസ്. രവികുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളാണ്.

error: Content is protected !!