‘വൈറസ്’ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

കേരളത്തെ വിറപ്പിച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വൈറസ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. തുടക്കം മുതല്‍ അവസാനംവരെയും ചിത്രീകരണം കോഴിക്കോട് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പിലാണ് ആദ്യ ചിത്രീകരണം. ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു സിനിമയുടെ ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ആഷിഖ് അബു, രാജീവ് രവി, മുഹ്‌സിന്‍ പെരാരി, സക്കരിയ, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിപ്പാ വൈറസ് ബാധിച്ചു മരിച്ച നേഴ്‌സ് ലിനിയുടെ വേഷമാണ് റിമയുടേത്. ടൊവിനോ ജില്ലാകലക്ടറുടെ വേഷത്തിലും സിനിമയില്‍ എത്തും.

ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മുഹ്‌സിന്‍ പെരാരി, സുഹാസ്,ഷറഫു തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. വരത്തന്‍ സിനിമയ്ക്ക് ശേഷം സുഹാസ്,ഷറഫു എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുശീന്‍ ശ്യം സംഗീതവും ജ്യോതിഷ് ശങ്കര്‍ കലാ സംവിധാനവും നിര്‍വ്വഹിക്കും. വിഷു ചിത്രമായി വൈറസ് തീയ്യേറ്ററുകളിലെത്തും.

error: Content is protected !!