വിക്രം കര്‍ണ്ണനായെത്തുന്നു ശ്രീ പത്മനാഭന്റെ അനുഗ്രഹത്തോടെ …

ചരിത്രത്തെ ആസ്പദമാക്കി നിരവധി സിനിമകളാണ് ഇപ്പോള്‍ വെള്ളിത്തിരയിലെത്തുന്നത്. ബാഹുബലിക്ക് ശേഷം അത്തരമൊരു പശ്ചാത്തലത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന സിനിമയാണ് മഹാഭാരത്തിലെ കഥാപാത്രമായ കര്‍ണ്ണന്റെ കഥ പറയുന്ന ‘മഹാവീര്‍കര്‍ണ’ എന്ന ചിത്രം.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നലെ തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് നടന്ന പ്രത്യേക പൂജയോടെ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് പൂജ ചെയ്ത ഒരു വിശിഷ്ട മണി അണിയറപ്പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഈ മണി ചിത്രത്തിന്റെ ഭാഗമായി രാമോജി ഫിലിം സിറ്റിയില്‍ നിര്‍മ്മിക്കുന്ന 30 അടി വലിപ്പമുള്ള രഥത്തിന്റെ ഭാഗമായി ഉപയോഗിക്കും. ചടങ്ങിനെത്തിയ നടന്‍ സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലിന് മണി കൈമാറിയത്. നടന്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രന്‍സ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ചിത്രം എല്ലാ തെന്നിന്ത്യന്‍ ഇന്ത്യന്‍ ഭാഷകളിലും പുറത്തിറങ്ങുമെന്നാണ് സൂചന. 2015 ല്‍ പുറത്തിറങ്ങിയ ‘എന്ന് നിന്റെ മൊയ്ദീന്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിമല്‍. പ്രശസ്തമായ ബോളിവുഡ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ ടെക്‌നിക്കല്‍ ടീമാണ് ചിത്രത്തിലെ വി എഫ് എക്‌സ്, സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നിവ ചെയ്യാനെത്തുന്നത്. 300 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന കദരം കൊണ്ടെന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിക്രം.

പൂജയുടെ ദൃശ്യങ്ങള്‍ കാണാം…