രാജപാണ്ടിയായി വിജയ് സേതുപതി എത്തുന്നു..

വിജയ് സേതുപതിയുടെ തെലുങ്ക് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകവേഷത്തില്‍ എത്തുന്നത്.

വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്.

സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈറ നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്. ചിത്രത്തില്‍ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തില്‍ നയന്‍താരയും എത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയും ബിഗ്ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

error: Content is protected !!